കണ്ണൂർ: സമ്പൂർണ വാക്സിനേഷനായി മുഴുവൻ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ‘എല്ലാവരും വാക്സിനൊപ്പം’ ജില്ലാ ശില്പശാല ആവശ്യപ്പെട്ടു. വാക്സിനേഷന്റെ ജില്ലാതല ചുമതലയുള്ള ആർ.സി.എച്ച്. ഓഫീസർ ഡോ. ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു. വിഷയസമിതി ചെയർമാൻ ഡോ. എസ്.എം.സരി, ജില്ലാ ആസ്പത്രി കോവിഡ് നോഡൽ ഓഫീസർ ഡോ. കെ.ബി.ഷഹീദ, പി.സുനിൽദത്തൻ, കെ.പ്രമോദ് എന്നിവർ സംസാരിച്ചു.