ഇരിട്ടി : ഇരിട്ടി-കൂട്ടപുഴ കെ.എസ്.ടി.പി. റോഡിൽ കിളിയന്തറ 32-ാം മൈലിൽ അന്തർസംസ്ഥാനപാതയിൽ ഇടിഞ്ഞുതാഴ്ന്ന ഭാഗം പുനഃസ്ഥാപിച്ചു. കഴിഞ്ഞ കാലവർഷത്തിലാണ് റോഡിന്റെ പകുതിയോളം ഭാഗം പത്തുമീറ്ററോളം നീളത്തിൽ ഇടിഞ്ഞുതാഴ്ന്നത്. ഒരു വർഷം കഴിഞ്ഞിട്ടും ഇടിഞ്ഞ ഭാഗം ബലപ്പെടുത്തി സാധാരണനിലയിലാക്കാനുള്ള നടപടികൾ ഉണ്ടായിരുന്നില്ല. കോടികൾ മുടക്കിയുള്ള കെ.എസ്.ടി.പി. നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടി നവീകരിച്ച റോഡിന്റെ അവസ്ഥ കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അടിത്തറ ബലപ്പെടുത്തി റോഡ് സാധാരണ നിലയിലാക്കാനുള്ള നടപടിയുണ്ടായത്.