കരിവെള്ളൂർ : യങ്‌ ഫൈറ്റേഴ്‌സ് കൊഴുമ്മലിനുവേണ്ടി നിർമിച്ച കെട്ടിടം കേരളാ പോലീസിന്റെ മുൻ ഫുട്ബോൾ കോച്ച് പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനംചെയ്തു. എ.വി.ഗോപിനാഥ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.രാഘവൻ, കെ.പി.വത്സൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ബാലകൃഷ്ണൻ, കെ.ചന്ദ്രമോഹനൻ, മുകുന്ദൻ എടാട്ടുമ്മൽ, കെ.പവിത്രൻ, വി.മനോജ്‌കുമാർ എന്നിവർ പ്രസംഗിച്ചു.