പഴയങ്ങാടി : മുസ്‌ലിം ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. വ്യാപാരഭവനിൽ നടന്ന കൗൺസിൽ യോഗം മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എസ്.കെ.പി.സക്കരിയ്യ ഉദ്ഘാടനം ചെയ്തു. എം.പി.കുഞ്ഞിക്കാതിരി അധ്യക്ഷത വഹിച്ചു. അസ്‌ലം കണ്ണപുരം സംസാരിച്ചു.

ബി.മുഹമ്മദ് അഷ്റഫ് (പ്രസി.), എ.ബീരാൻ, കെ.ആലിക്കുഞ്ഞി, എം.പി.ജബ്ബാർ, സി.പി.റഹ്മാൻ (വൈസ് പ്രസി.), എസ്.യു.റഫീഖ് (ജന. സെക്ര.), കെ.ഹംസക്കുട്ടി ഹാജി, പി.വി.ഗഫൂർ പഴയങ്ങാടി, ഒ.പി. മുഹമ്മദലി, എം.വി.നജീബ് (ജോ. സെക്ര.), ടി. സുഹൈൽ (ഖജാ.).