തലശ്ശേരി : സ്വാതന്ത്ര്യസമരസേനാനിയും തലശ്ശേരി മുനിസിപ്പാലിറ്റിയുടെ പ്രഥമ ചെയർമാനുമായിരുന്ന പി. കുഞ്ഞിരാമൻ വക്കീലിന്റെ 45-ാം ചരമവാർഷികദിനമാചരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.എസ്. പ്രഭുമന്ദിരത്തിൽ അനുസ്മരണം കെ.പി.സി.സി. സെക്രട്ടറി വി.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കെ. ജയരാജൻ, പി.വി. രാധാകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, എം.വി. സതീശൻ, പി.ഒ. മുഹമ്മദ് റാഫി, അഡ്വ. കെ.സി. രഘുനാഥ്, ഇ. വിജയകൃഷ്ണൻ, പി. സുകുമാരൻ, അനസ് ചാലിൽ എന്നിവർ സംസാരിച്ചു.