മയ്യഴി : സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും പൗരപ്രമുഖനുമായിരുന്ന മാഹി ശ്രീകൃഷ്ണ ഭജനസമിതി പ്രസിഡന്റ് പി.പി.അനന്തന്റെ നിര്യാണത്തിൽ ക്ഷേത്രക്കമ്മിറ്റി അനുശോചിച്ചു. പി.കെ.രാമൻ സ്കൂളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻറ്്‌ പി.പി.വിനോദൻ അധ്യക്ഷത വഹിച്ചു. കെ.എം.ബാലൻ, കെ.ചിദാനന്ദൻ, അജയൻ പൂഴിയിൽ, കെ.എം.പവിത്രൻ, ഒ.പി.ശ്രീകാന്ത്, കെ.എം.രവീന്ദ്രൻ, കെ.മധുസദനൻ, കെ.പവിത്രൻ എന്നിവർ സംസാരിച്ചു.

കൂത്തുപറമ്പ് : സംസ്ഥാന കർഷകപുരസ്കാര ജേതാവും കിനാത്തി ഫാം ഉടമയും പൗരപ്രമുഖനുമായ കിനാത്തി ലക്ഷ്മണന്റെ നിര്യാണത്തിൽ നളന്ദ കൾച്ചറൽ സെന്റർ അനുശോചിച്ചു. കെ.ഇ.ശശി അധ്യക്ഷത വഹിച്ചു. കെ.കെ.ബാബു നാരായണൻ, ടി.പ്രദീപ്, പി.രവീന്ദ്രൻ, സി.ഷനോജ്, കാറാട്ട് പ്രദീപ്, കെ.ഇ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു