കൂത്തുപറമ്പ്‌ : വായനാദിനത്തിൽ എം.ഇ.എസ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നൂറ്റിയൊന്ന് മിനി ലൈബ്രറി നിർമിച്ചു. ഡിജിറ്റൽ യുഗത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനശീലം യുവാക്കളിലും വീടുകളിലും ഉണ്ടാക്കിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർഥികളായ പി.കെ.നിഹാൽ, എ.ശ്രീരിഷിത്, മുഹമ്മദ് മിനാൻ, ഇ.കെ.മുഹമ്മദ്ഹിഷാം, പി.വി.ആര്യ രഞ്ജിത്ത്, പ്രോഗ്രാം ഓഫീസർ എം.കെ.മുഹമ്മദ് ജാബിർ എന്നിവർ നേതൃത്വം നൽകി.