പാനൂർ : പാനൂർ നഗരസഭയിൽ തിങ്കളാഴ്ച 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 36 പേർക്ക് സമ്പർക്കത്തിലൂടെയാണ്. ഇതരസംസ്ഥാനത്തുനിന്നെത്തിയ അഞ്ചുപേർക്കും ആരോഗ്യമേഖലയിലെ ഒരാൾക്കും പോസിറ്റീവായി. മൊകേരി പഞ്ചായത്തിൽ പത്തുപേർക്കും കുന്നോത്തുപറമ്പിൽ എട്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണിത്. തൃപ്രങ്ങോട്ടൂരിൽ ആറുപേർക്കും പോസിറ്റീവായി.