പൊട്ടൻപ്ലാവ് : കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ വെട്ടിക്കുറച്ചതോടെ യാത്രക്ലേശത്തിൽ പൊട്ടൻപ്ലാവ്.

ഒരുമണിക്കൂർ ഇടവിട്ട് മാത്രം ബസുകൾ ഓടിച്ചാൽ മതിയെന്നാണ് അധികൃതരുടെ തീരുമാനം. നാല് ബസുകൾ ഓടിയിരുന്ന സ്ഥാനത്ത് രണ്ടെണ്ണമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ചില ദിവസങ്ങളിൽ ഒറ്റ ബസും ഓടാത്ത സ്ഥിതിയുമുണ്ട്.

സ്കൂൾ കുട്ടികൾക്ക് പരീക്ഷയെഴുതാൻ പോകാനും ആശ്രയം ഇതേ ബസുകളാണ്. വേറെ യാത്രാ വാഹനങ്ങളോ ടാക്സി സർവീസോ ഇല്ലാത്ത റൂട്ടാണ് പൊട്ടൻ പ്ലാവ്. വിനോദസഞ്ചാരകേന്ദ്രങ്ങളായ പൈതൽമല, ഏഴരക്കുണ്ട് എന്നിവിടങ്ങളിലേക്ക് എത്തേണ്ടവരും ബുദ്ധിമുട്ടുകയാണ്.

ദേശസാത്‌കൃത റൂട്ടുകളിലെ ബസ് സർവീസ് ഒഴിവാക്കാൻ പാടില്ല എന്നിരിക്കെ കുടിയാന്മല-പൊട്ടൻപ്ലാവ് പ്രദേശത്തോട് കടുത്ത അവഗണന കെ.എസ്.ആർ.ടി.സി.യുടെ ഭാഗത്ത് നിന്നുണ്ടാവുന്നതായാണ് പരാതി.