കണ്ണൂർ : ജില്ലയിൽ ഞായറാഴ്ച 10 കേന്ദ്രങ്ങളിൽ 18ന് മുകളിൽ പ്രായമുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഡ് വാക്സിൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും ‘കോവിഷിൽഡ്’ ആണ് നൽകുക.

ഓൺലൈനായി ബുക്കുചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കും സ്പോട്ട് രജിസ്ട്രേഷൻ മുഖേനയും വാക്സിൻ ലഭിക്കും. സ്പോട്ട് വാക്സിനേഷന് പോകുന്നവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്മെെന്റടുത്ത് വാക്സിൻ ലഭ്യത ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കുത്തിവെപ്പുകേന്ദ്രങ്ങളിൽ എത്തേണ്ടതുള്ളൂ. ആദ്യത്തെയും രണ്ടാമത്തെയും കുത്തിവെപ്പ് എടുത്തതിനുശേഷം ഓരോപ്രാവശ്യവും സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം.

സർട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കിൽ അന്ന്തന്നെ അതത് കുത്തിവെപ്പുകേന്ദ്രത്തെ സമീപിക്കണം. 60 വയസ്സിന് മുകളിലുള്ളവർ കുത്തിവെപ്പെടുക്കാൻ ബാക്കിയുണ്ടെങ്കിൽ സമീപത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ഇനിയുള്ള ദിവസങ്ങളിൽ രണ്ടാം ഡോസിന് മുൻഗണനയുള്ളതിനാൽ ആദ്യ ഡോസ് കുത്തിവെപ്പെടുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഫോൺ: 8281599680, 8589978405, 8589978401, 0497 2700194, 0497 2713437.