ഇരിട്ടി : മേഖലയിലെ മൂന്ന് വിദ്യാലയങ്ങളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റ് നിലവിൽ വന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തിയതിനൊപ്പം അതത് സ്കൂളുകളിൽ പ്രാദേശിക ഉദ്ഘാടനവും നടന്നു. മേഖലയിൽ ഇരിട്ടി ഹയർ സെക്കൻഡറി, എടൂർ സെയ്‌ന്റ് മേരീസ് ഹയർ സെക്കൻഡറി, ആറളം ഗവ. ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിലാണ് പുതുതായി എസ്.പി.സി. യൂണിറ്റ് അനുവദിച്ചത്. ഇരിട്ടി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന യൂണിറ്റ് തല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത നിർവഹിച്ചു. വാർഡ് കൗൺസിലർ പി.പി.ജയലക്ഷ്മി അധ്യക്ഷയായിരുന്നു. എസ്.പി.സി. സർട്ടിഫിക്കറ്റും പതാകയും ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ. ദിനേശൻ കൊതേരി പ്രഥമാധ്യാപകൻ എം.ബാബുവിന് കൈമാറി. നഗരസഭാകൗൺസിലർ കെ.നന്ദനൻ, എസ്.പി.സി. ഡ്രിൽ ഇൻസ്ട്രക്ടർ പി.ജെ.ബെന്നി, സി.പി.ഒ. സന്ധ്യ, പി.ടി.എ. പ്രസിഡന്റ് സന്തോഷ് കോയിറ്റി, പ്രിൻസിപ്പൽ കെ.ഇ.ശ്രീജ, സ്റ്റാഫ് സെക്രട്ടറി പി. വി.ശശീന്ദ്രൻ, സി.പി.ഒ. എം.സി.സുധീഷ്, എ.സി.പി.ഒ. കെ.സി.സിജിമോൾ, എം.വിജയൻ തുടങ്ങിയവർ സംസാരിച്ചു. എടൂർ സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഡിവൈ.എസ്.പി. പ്രിൻസ് എബ്രഹാം സ്കൂൾതല പ്രവർത്തനം ഉദ്ഘാടനം ചെയ്തു. എസ്.പി.സി.ഐ. സി.പി.ഒ. ജോയ്‌സ് ജോസഫ്, എ.സി.പി. ഒ.ഷീന ജോസഫ് എന്നിവർക്ക് പതാക കൈമാറി. ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോൾ വാഴപ്പള്ളി അധ്യക്ഷയായിരുന്നു. മാനേജർ ഫാ. ആന്റണി മുതുകുന്നേൽ, ആറളം എസ്.ഐ. സി.വി.ഗംഗാധരൻ, പ്രിൻസിപ്പൽ ലിൻസി പി.സാം, പ്രഥമാധ്യാപിക സി.സി.ജോസഫ്, പി.ടി.എ. പ്രസിഡന്റ് പി.വി.ബാബു, ബെന്നി മാത്യു, ജോയ്‌സ് ജോസഫ് എന്നിവർ സംസാരിച്ചു. ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷനായിരുന്നു. ഡിവൈ.എസ്.പി. പ്രിൻസ് എബ്രഹാം പതാക സി.പി.ഒ.മാരായ ടി.വി.ഷിജേഷ്, റീന ഫിലിപ്പ് എന്നിവർക്ക് കൈമാറി.