കൂത്തുപറമ്പ് : കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന സ്വകാര്യ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരൻ വൻ തുകയുമായി മുങ്ങിയതായി പരാതി.

ഇടപാടുകാരായ നിരവധി പേരാണ് ഇതുസംബന്ധിച്ച് കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയത്.

കണ്ണൂർ റോഡിൽ പ്രവൃത്തിക്കുന്ന സ്വകാര്യ ചിട്ടി കമ്പനിയിലെ ജീവനക്കാരനെതിരേയാണ് പരാതി.

കമ്പനിയിലെ ബിസിനസ് അഡ്വൈസറായ ഇയാൾ കുട്ടിക്കുന്ന് സ്വദേശിയാണ്. ഇയാൾക്കെതിരേ സ്ഥാപനത്തിന്റെ മാനേജരും പരാതി നൽകി. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.