കൂത്തുപറമ്പ് : ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിന് മുകളിൽ ഉണങ്ങിയ തെങ്ങിൻ കഷണം വീണ് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.

ശങ്കരനെല്ലൂർ സൗഗന്ധികത്തിൽ പി.സന്ദീപിനാണ് (39) പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കേബിൾ ടി.വി ജീവനക്കാരനായ സന്ദീപ് വീട്ടിൽനിന്ന് പാച്ചപൊയ്കയിലെ ഓഫീസിലേക്ക് പോകുമ്പോൾ ചാത്തൻമുക്കിൽവെച്ചായിരുന്നു അപകടം.

റോഡരികിലെ പറമ്പിൽ ദ്രവിച്ചുനിന്ന തെങ്ങിന്റെ മുകൾഭാഗം സന്ദീപിന്റെ ശരീരത്തിലും സ്കൂട്ടറിലുമായി വീഴുകയായിരുന്നു.

ഇടത് കൈയുടെ എല്ലുപൊട്ടിയ സന്ദീപിനെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. സ്കൂട്ടറിന്റെ മുൻവശം പൂർണമായും തകർന്നു. മാതൃഭൂമി പാച്ചപ്പൊയ്ക ഏജന്റാണ് സന്ദീപ്.