കണ്ണൂർ : പൊതുമേഖലാ ആസ്തി കൈമാറ്റത്തിനെതിരായി സി.ഐ.ടി.യു. 21-ന് പ്രതിഷേധ കൂട്ടായ്മ നടത്തും. വൈകീട്ട് നാലുമുതൽ ആറുവരെ മേഖലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധം. മുഴുവൻ തൊഴിലാളികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കണമെന്ന് സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.