പയ്യന്നൂർ : ജില്ലാ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 24-ന് രാവിലെ എട്ടുമുതൽ പാണപ്പുഴ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 2006 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികളും പെൺകുട്ടികളും പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കണം. പങ്കെടുക്കേണ്ട ടീമുകൾ 22-ന് മുൻപായി രജിസ്റ്റർ ചെയ്യണം. സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമുകളെ ചാമ്പ്യൻഷിപ്പിൽ തിരഞ്ഞെടുക്കും. ഫോൺ: 9072703309, 944734487