മട്ടന്നൂർ : കൈവശമുള്ള മൊബൈൽ ഫോണിന് 25,000 രൂപ കസ്റ്റംസ് ഡ്യൂട്ടി ഈടാക്കിയതായി പ്രവാസിയുടെ പരാതി. 15-ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ പയ്യന്നൂർ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ദുബായിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തോട് 30,000 രൂപ കസ്റ്റംസ് ഡ്യൂട്ടി ആവശ്യപ്പെട്ടെന്നും മൂന്നുമണിക്കൂറോളം വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടിവന്നതായും പറയുന്നു.

എന്നാൽ ഇദ്ദേഹം ഒന്നിലധികം മൊബൈൽ ഫോണുകൾ കൈവശം വെച്ചിരുന്നതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. ഒരു ഫോണിന് കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ്‌ നൽകിയിരുന്നു.

വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കിയതെന്നും ആ സമയത്ത് യാത്രക്കാരൻ പരാതി ഉന്നയിച്ചിരുന്നില്ലെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.