കണ്ണൂർ : യുവജനക്ഷേമ ബോർഡ് നവംബറിൽ യുവസാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18-നും 40-നും ഇടയിൽ പ്രായമുള്ളവർ തങ്ങളുടെ രചനകൾ മലയാളത്തിൽ (കഥ-കവിത) 25-നുമുൻപ് അയക്കണം. കവിത 60 വരിയിലും കഥ എട്ടുപേജിലും കവിയരുത്. വിലാസം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദൻ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിനുസമീപം, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043. ഇ.മെയിൽ yuvasahithyam@gmail.com