കണ്ണൂർ : മാടായിപ്പാറയിലൂടെ കെ-റെയിൽപാത പാടില്ലെന്നാവശ്യപ്പെട്ട് മാടായിക്കാവ് ഭഗവതി ഭക്തസംഘം പ്രസിഡന്റ് പി.പി.കൃഷ്ണൻ പ്രധാനമന്ത്രി, റെയിൽവേ മന്ത്രി എന്നിവർക്ക് നിവേദനം നൽകി. മാടായിക്കാവുമായി ബന്ധപ്പെട്ട വിവിധ ആചാരങ്ങൾക്കും മാടായിപ്പാറയിലെ പരിസ്ഥിതിക്കും പദ്ധതി കടുത്ത ആഘാതമുണ്ടാക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.