കണ്ണൂർ : ഇലക്ട്രിക്കൽ കരാർ ലൈസൻസുകളും വയർമാൻ, സൂപ്പർവൈസർ പെർമിറ്റുകളും വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർ ആൻഡ് കോൺട്രാക്ടേഴ്‌സ് ഏകോപന സമിതി ജില്ലാ കമ്മിറ്റി രൂപവത്കരണ യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് നൗഷാദ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. നസീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി കെ.പി. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. പി.ഒ. അഹമ്മദ് റാഫി ഐ.ഡി. കാർഡ് വിതരണം നിർവഹിച്ചു. ഹമീദ് ഓമാനൂർ, ഗഫൂർ പുത്തൂർ, എ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി. രഞ്ജിത്ത് (പ്രസി.), പി.പി. ഷക്കീർ (ജന. സെക്ര.), എം.ജെ. ഷമീർ (ഖജാ.).