കൂടാളി : കൂടാളി യു.പി. സ്കൂളിൽ ഹിന്ദി ദിനാചരണം മട്ടന്നൂർ പി.ആർ.എൻ.എസ്.എസ്. കോളേജിലെ ഹിന്ദിവിഭാഗം മേധാവിയും പ്രിൻസിപ്പലുമായിരുന്ന ഡോ. ജി.കുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സി.വി.ദേവിക അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക പി.കെ ദീപ, കെ.സെയ്ദ്, കെ.കെ.ഉഷാകുമാരി, കെ.പവിത്രൻ, വി.കിരൺ, പ്രിയത വിവേക്, എ.സി.ഗൗരിനന്ദ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.