കടവത്തൂർ : കേരള സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെട്ട സ്റ്റുഡന്റ്‌ പോലീസ്‌ പദ്ധതി കടവത്തൂർ പി.കെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി.

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ ചാമാളി അധ്യക്ഷത വഹിച്ചു. കൊളവല്ലൂർ പോലീസ്‌ സർക്കിൾ ഇൻസ്പെക്ടർ പി.സജിത്ത്‌ സ്കൂൾ എസ്‌.പിസി സർട്ടിഫിക്കറ്റ്‌ മാനേജ്‌മന്റ്‌ പ്രതിനിധി സാജിത ഇസ്‌ഹാഖിന് കൈമാറി. പ്രഥമാധ്യാപകർ വി.വത്സൻ പതാക ഏറ്റുവാങ്ങി. സ്കൂൾമാനേജർ പി.പി.അബ്ദുസലാം, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.ഇസ്മായിൽ , കെ.പി.ജീവൻ, ഗഫൂർ മൂലശ്ശേരി, വി.സുരേന്ദ്രൻ, പി.കെ.മുകുന്ദൻ, എം.പി. ഉത്തമൻ, സി.കെ.ബി.തിലകൻ, സി.എച്ച്‌.ഇസ്മായിൽ, വി.പി.മീരാ ഭായ് എന്നിവർ സംസാരിച്ചു.