പയ്യന്നൂർ : സൈക്കിൾ യൂസേഴ്‌സ് ഫോറം കേരള പയ്യന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സൈക്കിൾദിന റാലിയും ആദരവും സംഘടിപ്പിക്കുന്നു. 22-ന് വൈകിട്ട് മൂന്നിന് അന്നൂർ കണ്ടക്കോരൻ മുക്കിൽനിന്ന്‌ ആരംഭിക്കുന്ന റാലി വെള്ളൂർ-കോത്തായിമുക്ക് വഴി അന്നൂർ ശാന്തിഗ്രാമിൽ അവസാനിക്കും. നഗരസഭാ കൗൺസിലിൽ എ.രൂപേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. 45 വർഷത്തോളമായ സൈക്കിൾയാത്ര ശീലമാക്കിയ കെ.രാമചന്ദ്രൻ കാറമേലിനെ ആദരിക്കും.