ഇരിട്ടി : ബി.ജെ.പി. പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറിലാക്ക് ഭവനിലെ അന്തേവാസികൾക്കായി പഴവർഗങ്ങൾ വിതരണം ചെയ്തു. പ്രധാനമന്ത്രിയുടെ എഴുപത്തിയൊന്നാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് സേവാസമർപ്പൺ അഭിയാന്റെ ഭാഗമായാണിത്.

മൂന്നാഴ്ച നീണ്ടുനിൽക്കുന്ന സേവാസമർപ്പൻ അഭിയാന്റെ മണ്ഡലതല ഉദ്‌ഘാടനം കൂടിയായിരുന്നു ചടങ്ങ്. മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, നേതാക്കളായ മനോഹരൻ വയോറ, സത്യൻ കൊമ്മേരി, പ്രിജേഷ് അളോറ, പി.പി. ഷാജി, സി. സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇരിട്ടി മേഖലയിലെ കൈരാതി കിരാത ക്ഷേത്രം, കീഴൂർ മഹാവിഷ്ണു ക്ഷേത്രം, ചോംകുന്ന് ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വഴിപാടുകൾ നടന്നു. പായസ, മധുരപലഹാര വിതരണവും ദീപം തെളിക്കൽ ചടങ്ങും നടന്നു.

മട്ടന്നൂർ : ബി.ജെ.പി. മട്ടന്നൂർ നിയോജക മണ്ഡലം കമ്മറ്റി മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രത്യേക പൂജകൾ നടത്തി.

കോളാരി സച്ചിദാനന്ദ ബാലമന്ദിരത്തിൽ ആഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങളും പഴങ്ങളും വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ്്‌ രാജൻ പുതുക്കുടി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഒ. രതീഷ്, നാരായണൻ കൊമ്പിലാത്ത്, യുവമോർച്ച ജില്ലാ സെക്രട്ടറി അനൂപ് കല്ലിക്കണ്ടി എന്നിവർ പങ്കെടുത്തു. ബാലമന്ദിരം മാനേജർ സി.കെ. രജീഷ് ഏറ്റുവാങ്ങി.

കേളകം : ബി.ജെ.പി. കേളകം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരപലഹാരവിതരണം നടത്തി.

ആശംസാബോർഡുകൾ സ്ഥാപിച്ചു. ബി.ജെ.പി. നേതാക്കളായ ഒ.എസ്.വിപിൻ, ഷാജൻ താന്നിവേലിൽ, ബാബു തടത്തേൽ, ബിനു പുളിയിലങ്കൽ, വിജേഷ് ഒറ്റിയിൽ, വിനീഷ് മാങ്കൂട്ടം എന്നിവർ നേതൃത്വം നൽകി.