എളയാവൂർ : എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ വിവിധ മത്സര പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ അനുമോദിച്ചു. കണ്ണൂർ താലൂക്ക് എൻ.എസ്‌.എസ്. യൂണിയൻ പ്രസിഡന്റ് എ.കെ.രാമകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് ടി.കെ.ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. എൻ.എസ്.എസ്. യൂണിയൻ വൈസ് പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ, ബാലൻ കെ. നമ്പ്യാർ, എം.വിനോദ്, വി.പി.മീറ പ്രേംനാഥ്, സി.പി.മോഹനൻ നമ്പ്യാർ, ടിന്നി ആയില്യത്ത്, എം.ദേവദാസ് എന്നിവർ സംസാരിച്ചു.

മാവിലായി : എൻ.എസ്.എസ്. മാവിലായി കരയോഗം എസ്.എസ്.എൽ.സി., പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കരയോഗം പ്രസിഡന്റ് വി.സഹദേവൻ അധ്യക്ഷതവഹിച്ചു. കണ്ണൂർ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് എ.കെ.രാമകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനംചെയ്തു. താലൂക്ക് ഡയറക്ടർ ബോർഡ് അംഗം എം.പി.ശ്രീജിത്ത്, സെക്രട്ടറി കെ.എം.പുരുഷോത്തമൻ, സി.വിദ്യാധരൻ എന്നിവർ സംസാരിച്ചു