ദുബായ് : ഈ വർഷത്തെ ഐ.ഐ.ടി. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ കണ്ണൂർ പെരളം സ്വദേശി അശ്വിൻ പ്രശാന്തിന് ഉന്നതവിജയം. അഖിലേന്ത്യാ തലത്തിൽ 409-ാം റാങ്ക് നേടിയാണ് അശ്വിൻ ഉന്നതവിജയം കരസ്ഥമാക്കിയത്. ദുബായ് ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർഥിയാണ്. ജെ.ഇ.ഇ. പ്രിലിമിനറി പരീക്ഷയിൽ 99.96 ശതമാനം മാർക്ക് നേടി ഇന്ത്യയ്ക്ക് പുറത്തുള്ളവരിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കോഴിക്കോട് സി.എം.ഐ. പബ്ലിക് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ആസ്റ്റർ മെഡിക്കൽ സെന്ററിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. പ്രശാന്തിന്റെയും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ പാത്തോളജി വിഭാഗത്തിലെ ഡോ. സജിതയുടെയും മകനാണ്. സഹോദരി അശ്വതി പ്രശാന്ത് കണ്ണൂർ മെഡിക്കൽ കോളേജിൽ ഫൈനൽ ഇയർ വിദ്യാർഥിനിയാണ്.