ഇരിട്ടി : ഇരിട്ടി പുതിയപാലത്തിൽ കൺടെയ്‌നർ ലോറി ഇടിച്ച് ഏറെ നേരം കുടുങ്ങി കിടന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം തിരിച്ചു വിടേണ്ടി വന്നു. ഞായറാഴ്ച പുലർച്ചെയാണ് ലോറി പാലത്തിൽ ഇടിച്ചു കുടുങ്ങി കിടന്നത്. കർണാടകത്തിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന രാജസ്ഥാൻ രജിസ്‌ട്രേഷനുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. പാലത്തിലെ നടപ്പാതയെ വേർതിരിക്കുന്ന കോൺക്രീറ്റ് ഡിവൈഡറിൽ ലോറി ഇടിക്കുകയായിരുന്നു. ഡിവൈഡറിൽ സ്ഥാപിച്ച സിഗ്‌നൽ ബോർഡ് ഇടിച്ച് തകർത്തശേഷം മുന്നോട്ടും പിന്നോട്ടും എടുക്കാൻ പറ്റാകെ ലോറി പാലത്തിന് മുകളിൽ കുടുങ്ങി.

ഇത് ഏറെ നേരം ഗതാഗത തടസ്സത്തിന് ഇടയാക്കി. പോലീസ് എത്തി കൂട്ടുപുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെ പുതിയ പാലത്തിന്റെ ഒരു ഭാഗത്തു കൂടിയും ഇരിട്ടിയിൽനിന്നും പാലം കടന്നു പോകേണ്ട വാഹനങ്ങളെ പഴയ പാലം വഴിയും കടത്തി വിട്ടാണ് ഗതഗതം നിയന്ത്രിച്ചത്.