കണ്ണൂർ : ഓക്സിജൻ ഉപയോഗവും സുരക്ഷയും സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കളക്ടർ ടി.വി.സുഭാഷ് സ്വകാര്യ ആസ്പത്രികൾക്ക് കർശന നിർദേശം നൽകി. ഓക്സിജന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാനാണ് നടപടിയെന്ന് കളക്ടർ അറിയിച്ചു. നിർദേശങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ദ്രുതസുരക്ഷാ ഓഡിറ്റ് സംഘം (ആർ.എസ്.ടി.) ആസ്പത്രികളിൽ പരിശോധന നടത്തും. ഇതുമായി ആസ്പത്രികൾ സഹകരിക്കണമെന്നും ഇതിനായി പ്രത്യേക നോഡൽ ഓഫീസറെ ഓരോ ആസ്പത്രിയിലും നിയമിക്കണമെന്നും കളക്ടർ നിർദേശിച്ചു.

നിർദേശങ്ങൾ ഇവ

എല്ലാ ആസ്പത്രികളും മെഡിക്കൽ ധാർമികത പുലർത്തണം;

എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണം;

ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ കൃത്യമായി പരിപാലിക്കുകയും നിരീക്ഷിക്കുകയും ചെയ്യണം;

ഓക്സിജൻ ചോർച്ച ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണം. ഓക്സിജൻ ഉപയോഗം യുക്തിസഹജമായ രീതിയിലാവണം;

അത്യാവശ്യമല്ലാത്തതും ഒഴിവാക്കാവുന്നതുമായ ശസ്ത്രക്രിയകൾ നിർത്തിവെക്കണം. ഇത്തരം അടിയന്തര ശസ്ത്രക്രിയകൾ നടത്തേണ്ടതുണ്ടെങ്കിൽ അതിന്റെ വിശദാംശം ജില്ലാ ഓക്സിജൻ വാർറൂമിൽ അറിയിക്കണം