കൊച്ചി : ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്ക് ഒറ്റത്തവണയായി 49 രൂപയുടെ പാക്ക് സൗജന്യമായി നൽകുന്നു. 28 ദിവസത്തെ കാലാവധിയോടെ 38 രൂപയുടെ ടോക്‌ ടൈമും 100 എം.ബി. ഡേറ്റയും ഉൾപ്പെട്ടതാണ് പാക്ക്. 55 ദശലക്ഷത്തിലധികം വരുന്ന കുറഞ്ഞ വരുമാനമുള്ള എയർടെൽ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.