ചക്കരക്കല്ല് : അഞ്ചരക്കണ്ടി ഗ്രാമപ്പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ കാക്കോത്ത്‌ മധുരാഗ് ജൂവലറി വാഹനം നൽകി. അഞ്ചരക്കണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ലോഹിതാക്ഷൻ ജൂവലറി ഉടമ കക്കോത്ത് മധുസൂദനിൽനിന്ന്‌ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി.

കോവിഡ് പോസിറ്റീവായവരെ സഹായിക്കുന്നതിന് ഡി.വൈ.എഫ്.ഐ. മുണ്ടേരി മേഖലാകമ്മിറ്റി ഒരുക്കിയ അഞ്ച് സ്നേഹവണ്ടികളുടെ ഫ്ലാഗ് ഓഫ് മുണ്ടേരി കാനച്ചേരിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.വി. ജിജിൽ നിർവഹിച്ചു.

സി.പി. ഷാരൂൺ അധ്യക്ഷത വഹിച്ചു. വി.വി. പ്രജീഷ്, പി. സുമേശൻ, പി.പി. ഷെറിൻ എന്നിവർ പങ്കെടുത്തു.

ഡി.വൈ.എഫ്.ഐ. ചെമ്പിലോട് സൗത്ത് മേഖല കമ്മിറ്റി അടിയന്തര സഹായമെത്തിക്കാൻ സ്നേഹവണ്ടി ഒരുക്കി. കെ.വി. ജിജിൽ ഫ്ലാഗ് ഓഫ് ചെയ്തു. എം.വി. നികേഷ്, മേഖല സെക്രട്ടറി ഇ.കെ. വിപിൻ, മേഖല പ്രസിഡന്റ്‌ ജിതേഷ്, ജിംനാസ് എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ. കുഴിമ്പാലോട് മേഖലാ കമ്മിറ്റി ഒരുക്കിയ സ്നേഹവണ്ടിയുടെ ഫ്ലാഗ് ഓഫ് ഡി.വൈ.എഫ്.ഐ. ബ്ലോക്ക്‌ പ്രസിഡൻറ്്‌ കെ. രജിൻ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് പി. പ്രജിൽ, എ.എൻ. ദിജിൽ എന്നിവർ സംബന്ധിച്ചു.