കണിച്ചാർ : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണിച്ചാറിൽ ചൊവ്വാഴ്ച സൗജന്യ ആർ.ടി.പി.സി.ആർ. പരിശോധന നടത്തും. കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ സ്കൂളിലാണ് പരിശോധന. 120 പേർക്ക് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ പരിശോധന ആരംഭിക്കും. ജനങ്ങൾ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അറിയിച്ചു.