ചെറുവാഞ്ചേരി : കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് കൈത്താങ്ങായി പുസ്തകക്കിറ്റ് വിതരണം ചെയ്തു. ചെറുവാഞ്ചേരി യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് അധ്യാപകരും രക്ഷാകർതൃസമിതിയും ചേർന്ന് നടത്തിയ പരിപാടി പാട്യം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ദിവാകരൻ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക വി.എ.നീലിമ ടീച്ചർ, വാർഡംഗം എൻ.റീന തുടങ്ങിയവർ സംസാരിച്ചു.