പെരുമ്പള്ളി : പെരുമ്പള്ളി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പഠനോപകരണം വിതരണം ചെയ്തു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജോൺ പതാപ്പറമ്പിൽ അധ്യക്ഷനായി. മനോജ് കളപ്പുരയ്ക്കൽ, ജോജി വട്ടോളി, ബെന്നി ആഞ്ഞിലിത്തോപ്പിൽ, മേഴ്സി തുരുത്തേൽ, ജോയൽ നെല്ലുവേലിൽ എന്നിവർ സംസാരിച്ചു.

മാലൂർ : മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് സി.പി.ഐ. മാലൂർ ലോക്കൽ കമ്മിറ്റി പഠനോപകരണങ്ങളും മൊബൈൽ ഫോണുകളും നൽകി. ലോക്കൽ സെക്രട്ടറി മുണ്ടാണി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ടി.ജയകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഇ കെ.അനിൽകുമാർ, അധ്യാപിക എം. സ്മിത, കേളമ്പത്ത് ഗോപി, എം.അനീഷ് എന്നിവർ സംസാരിച്ചു.