അരോളി : പള്ളികൾ തുറന്ന് ആരാധന നടത്താൻ അനുമതി നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ ആഹ്വാനപ്രകാരം വിവിധ കേന്ദ്രങ്ങളിൽ സംഗമം തടത്തി. ചാലിൽ ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിന് മുസ്തഫ ബാഖാവി, അബ്ദുൽറഷീദ് മൗലവി, എം.അബ്ദുള്ള, ടി.കെ.മുസ്തഫ, സി.എച്ച്.മഹമൂദ് എന്നിവർ നേതൃത്വം നൽകി.

പാപ്പിനിശ്ശേരി ഹൈദ്രോസ് പള്ളിക്ക് സമീപം പ്രതിഷേധസംഗമത്തിന് റാഷിദ്, റിയാസ്, റഫീഖ്, ഷാഫി എന്നിവർ നേതൃത്വം നൽകി. മാങ്കടവ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. സദർ മുഅല്ലിം സക്കറിയ അസ്ധി, അസി. സദർ പി.പി.നിയാസ് മൗലവി, എം.എം.ജെ. ട്രഷറർ കെ.പി.ഹംസ എന്നിവർ നേതൃത്വം നൽകി. കല്യാശ്ശേരി കണ്ണപുരത്ത് ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി.