പാനൂർ : ഉപജില്ലാ വിദ്യാരംഗം അധ്യാപക വേദി അന്തരിച്ച സർഗപ്രതിഭകളെ അനുസ്മരിച്ചു. സുഗതകുമാരി, യു.എ. ഖാദർ, അനിൽ പനച്ചൂരാൻ, നീലമ്പേരൂർ മധുസൂദനൻ നായർ എന്നിവരുടെ സ്മൃതിസംഗമത്തിൽ എ.ഇ.ഒ. സി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സുന്ദരേശൻ തളത്തിൽ, കെ.എം. സുനലൻ, എം.ടി. അനിത, പി. അജിത്ത് കുമാർ, സി.കെ. സുരേഷ് ബാബു, എസ്.ആർ. ജിൻസി, പി. പ്രമോദ് കുമാർ, എ.കെ. അമൃത, വി.പി. രമ്യ എന്നിവർ സംസാരിച്ചു.