മാലൂർ : ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി വെള്ളിയാഴ്ച മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കെ.കെ.ശൈലജ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. മാലൂർ പഞ്ചായത്ത് പ്രസിഡൻറ് വി.ഹൈമാവതി അധ്യക്ഷതവഹിക്കും.