വെളിമാനം : എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ സെയ്‌ന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരജേതാവ് അബിൻ ജോസഫ്, കണ്ണൂർ സർവകലാശാല റാങ്ക് ജേതാക്കളായ സംഗീത സജി, അന്ന ജെമീമ എന്നിവരേയും ആദരിച്ചു. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷതവഹിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, പ്രിൻസിപ്പൽ ഷാജി എം.ചെറിയാൻ, പ്രഥമാധ്യാപിക കുട്ടിയമ്മ ജോർജ്, യു.പി. സ്കൂൾ പ്രഥമാധ്യാപിക ജയ മാത്യു, മേഴ്‌സി മരിയ, പി.ടി.എ. പ്രസിഡന്റ് ഷാജൻ വെള്ളാപ്പാണി, മദർ പി.ടി.എ. പ്രസിഡന്റ് സെലിൻ സാബു, മാനേജർ ഫാ. ജോർജ് കളപ്പുര, എൽസമ്മ ജെ.എടവൂർ എന്നിവർ പ്രസംഗിച്ചു.