പയ്യന്നൂർ : സീനിയർ സിറ്റിസൺസ് ഫോറം മുതിർന്ന അംഗവും റിട്ട.എ.ഇ.ഒയുമായിരുന്ന എം.എൻ. നമ്പ്യാരുടെ നിര്യാണത്തിൽ പയ്യന്നൂർ സീനിയർ സിറ്റിസൺസ് ഫോറം അനുശോചിച്ചു.

പി.എം.ദാമോദരൻ അടിയോടി അധ്യക്ഷതവഹിച്ചു. പ്രൊഫ. ടി.വി.കമലാക്ഷൻ, കെ.കെ.എസ്. പൊതുവാൾ, എം.വിജയൻ നമ്പ്യാർ, വി.പി.ചന്ദ്രൻ, പി.ടി.ദാമോദരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.