തലശ്ശേരി : കെ.സുധാകരൻ എം.പി. കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച്, തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ മധുരം നൽകിയും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. പുതിയ ബസ് സ്റ്റാൻഡ്‌, പഴയ ബസ് സ്റ്റാൻഡ്‌, മുകുന്ദ് കവല എന്നിവിടങ്ങളിൽ പടക്കം പൊട്ടിച്ചു. പായസം, മധുര പലഹാരങ്ങൾ എന്നിവ വിതരണംചെയ്തു. എം.പി.അരവിന്ദാക്ഷൻ, അഡ്വ. സി.ടി.സജിത്, വി.എൻ.ജയരാജ്, മണ്ണയാട് ബാലകൃഷ്ണൻ, കെ.ജയരാജൻ, കെ.ഇ.പവിത്രരാജ്, എം.പി.സുധീർബാബു, എം.വി.സതീശൻ, പി.സുകുമാരൻ, എ.എം.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ടെമ്പിൾഗേറ്റിൽ ആഘോഷത്തിന് ഇ.വിജയകൃഷ്ണൻ, ടി.വി.ജഗദീശ്, റിയാസ് എന്നിവർ നേതൃത്വം നൽകി.

മഞ്ഞോടിയിൽ ഇ.വി.ജയകൃഷ്ണൻ, കെ.ജിതേഷ്, കെ.രമേശൻ, എം.വി.ചന്ദ്രമോഹനൻ എന്നിവർ നേതൃത്വം നൽകി. ഇല്ലത്ത് താഴെ പി.വി.രാധാകൃഷ്ണൻ, കെ.ശിവപ്രസാദ്, പി.എൻ.സുരേഷ്, പി.വി.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കീഴന്തിമുക്കിൽ പി.ഒ.മുഹമ്മദ് റാഫി, റിജേഷ് എന്നിവർ നേതൃത്വം നൽകി.

തലശ്ശേരി സമരിറ്റൻ ഹോമിലെ അന്തേവാസികൾക്ക് കമ്പിളി പുതപ്പും ഉച്ചഭക്ഷണവും നൽകി. വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കോടിയേരി : കുട്ടിമാക്കൂൽ സ്നേഹക്കൂടിലെ അന്തേവാസികൾക്ക് പുതപ്പ് നൽകി. വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോടിയേരി മണ്ഡലത്തിൽ നടന്ന ആഘോഷപരിപാടിക്ക് വി.സി. പ്രസാദ്, വി. ദിവാകരൻ, പി.കെ. രാജേന്ദ്രൻ, സന്ദീപ് കോടിയേരി, പി.എൻ. ചന്ദ്രൻ, പി. ദിനേശൻ എന്നിവർ നേതൃത്വം നൽകി.

കതിരൂർ : ചുണ്ടങ്ങാപ്പൊയിലിൽ ലഡു വിതരണവും പടക്കം പൊട്ടിക്കലും നടന്നു. ഒ. ഹരിദാസൻ, എ. പ്രേമരാജൻ, കെ.പി. ശ്രീധരൻ, കെ. കിഷോർ കുമാർ, പി. സുരേഷ് ബാബു, എൻ. സനിലൻ, എം. സുരേഷ് എന്നിവർ നേതൃത്വം നൽകി.

പുല്ലോട് സോഡാമുക്കിൽ പി.വി. സനൽകുമാർ, പി. അശോകദാസ്, പി. ജിതേഷ്, എ.കെ. ഹനീഫ, ഇ. പ്രതീശൻ എന്നിവർ നേതൃത്വം നൽകി.

നാലാം മൈലിൽ ലഡു, മാസ്‌ക് എന്നിവ വിതരണം ചെയ്തു. എ.വി. രാമദാസൻ, വി.പി. നിഷാന്ത്, മണിയമ്പത്ത് രവി, പി. മനോജ്‌, വി.പി. പ്രമോദ്, പ്രകാശൻ, സി.പി. പ്രബീഷ്, ദിവ്യ, നിഷാന്ത് എന്നിവർ നേതൃത്വം നൽകി.

എരഞ്ഞോളി : അരങ്ങേറ്റുപറമ്പിൽ നടന്ന ആഘോഷം കെ.പി.സി.സി. സെക്രട്ടറി സജ്ജീവ് മാറോളി ഉദ്‌ഘാടനം ചെയ്തു. സുശീൽ ചന്ത്രോത്ത്‌ അധ്യക്ഷത വഹിച്ചു.

പാനൂർ : പുത്തൂർ മടപ്പുര പ്രിയദർശിനി ഭവന്റെ നേതൃത്വത്തിൽ, ലോക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന 25 പേർക്ക് 1000 രൂപ വീതം ധനസഹായം നൽകി. മടപ്പുര ചന്ദ്രൻ, എ.എം. സുനിൽകുമാർ, പി.വി. പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

കോൺഗ്രസ് പ്രവർത്തകർ കടവത്തൂർ ടൗണിൽ മധുരം വിതരണം ചെയ്തു.

ചെണ്ടയാട് മേഖലയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ലഡു വിതരണം നടത്തി. ഈസ്റ്റ് ചെണ്ടയാട് മഞ്ഞ കാഞ്ഞിരം, മാവിലേരി, കുനുമ്മൽ, വരപ്ര, അമ്മത്താരിമുക്ക്, നിള്ളങ്ങൽ, സ്വാമി പീടിക തുടങ്ങിയ ഭാഗങ്ങളിൽ യൂത്ത് കെയർ പ്രവർത്തകർ ലഡു വിതരണം ചെയ്തു. കുനുമ്മലിൽ പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ളാദം പങ്കുവെച്ചു.

ചൊക്ലി : യു.ഡി.എഫ്. പ്രവർത്തകർ ചൊക്ലി, മാരാംകണ്ടി, ഗ്രാമത്തി എന്നിവിടങ്ങളിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. എം. ഉദയൻ, ടി.പി. സുരേന്ദ്രൻ, എ.ആർ. ചിന്മയ്, ടി.ടി. മനോജ്, അസീസ്സ് ആലേരി, പി.കെ. റഫീഖ്, തഹനൂൻ ചൊക്ലി എന്നിവർ നേതൃത്വം നൽകി.

ന്യൂമാഹി : ന്യൂമാഹിയിൽ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിക്കുകയും മധുരപലഹാരം വിതരണം നടത്തുകയും ചെയ്തു. ഈയ്യത്തുങ്കാട്, കുറിച്ചിയിൽ, മാഹി പാലം എന്നിവിടങ്ങളിൽ നടന്ന പരിപാടികൾക്ക് ഷാനു പുന്നോൽ, രാജീവൻ മയലക്കര, സി. സത്യാനന്ദൻ, കെ.ടി. ഉല്ലാസ് എന്നിവർ നേതൃത്വം നൽകി.

ധർമടം : ധർമടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിദ്യാർഥികൾക്ക് പഠനാവശ്യത്തിനുള്ള ഫോൺ വിതരണം കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.അതുൽ നിർവഹിച്ചു. നിർധന കുടുംബത്തിനുള്ള കിറ്റ് വിതരണം ഡി.സി.സി. ജനറൽ സെക്രട്ടറി കണ്ടോത്ത് ഗോപി നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ്‌ കുന്നുമ്മൽ ചന്ദ്രൻ അധ്യക്ഷതവഹിച്ചു.