പള്ളിക്കുന്ന് : കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റെടുത്ത കെ.സുധാകരൻ എം.പി.ക്ക് അഭിവാദ്യമർപ്പിച്ച് ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കുന്ന് വനിതാ കോളേജിനു മുന്നിൽ മധുരപലഹാര വിതരണവും പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് കല്ലിക്കോടൻ രാഗേഷ്, ഡി.സി.സി. ജന. സെക്രട്ടറി ടി.ജയകൃഷ്ണൻ, സി.വി.സന്തോഷ്, ബ്ലോക്ക് ഭാരവാഹികളായ വിഹാസ് അത്താഴക്കുന്ന്, ടി.പി.അരവിന്ദാക്ഷൻ, കെ.മോഹനൻ, പി.കെ.രഞ്ജിത്ത്, പി.പി.ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കൊളച്ചേരി : ചേലേരി മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ മധുരവിതരണം നടത്തി. വിവിധ പ്രദേശങ്ങളിൽ നടന്ന പരിപാടി കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം.ശിവദാസൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ എൻ.വി.പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.ഭാസ്കരൻ, പി.പി.യൂസഫ്, പി.വേലായുധൻ, എം.പി.പ്രഭാകരൻ, കെ.പി.മധുസൂദനൻ, രജീഷ് മുണ്ടേരി എന്നിവർ നേതൃത്വം നൽകി. വിവിധയിടങ്ങളിലായി കെ.സുധാകരന്റെ കൂറ്റൻ ബോർഡുകളും സ്ഥാപിച്ചു.