ചെറുപുഴ : പ്രാപ്പൊയിൽ ടൗൺ കോൺഗ്രസ്‌ കമ്മിറ്റി കെ.സുധാകരന്റെ സ്ഥാനാരോഹണം കേക്ക്് മുറിച്ച് ആഘോഷിച്ചു. ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ഒരു വിദ്യാർഥിക്ക് പഠിക്കാനായി മൊബൈൽ നൽകി. ആലയിൽ ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി.പി.ബാലൻ, എം.വി.വിജയൻ, ടി.വി.ജനാർദനൻ, സി.എം.നിസാർ, അരുൺ ആലയിൽ, ജാഫർ എന്നിവർ പങ്കെടുത്തു.

മാത്തിൽ : കെ.സുധാകരൻ എം.പി., കെ.പി.സി.സി. പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കാങ്കോൽ ആലപ്പടമ്പ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മാത്തിൽ പ്രിയദർശിനി മന്ദിരത്തിൽ മധുരവിതരണം നടത്തി. എൻ.അബ്ദുറഹിമാൻ അധ്യക്ഷതവഹിച്ചു. എ.വി.രാമചന്ദ്രൻ, ടി.വി.തമ്പാൻ, പി.ദിലീപ്കുമാർ, കെ.പൂർണിമ, പി.കെ.ലക്ഷ്മണൻ, ടി.കെ.മധുസൂദനൻ, കെ.ശ്രീജിത്ത്‌ ഭാനു എന്നിവർ സംസാരിച്ചു.