മൊകേരി : കൃഷിഭവനിൽ കുരുമുളക് തൈകൾ വിതരണത്തിനായി എത്തി.

25 സെന്റ് സ്ഥലമെങ്കിലും കൃഷിഭൂമിയുള്ള കർഷകർ അപേക്ഷാ ഫോറം, സ്ഥലം നികുതി ശീട്ട്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം എത്തി തൈകൾ കൈപ്പറ്റണം. എത്തിച്ചേരുന്നവർ കോവിഡ് മാനദണ്ഡം പാലിക്കണം.