തലശ്ശേരി : മേലൂർ മമ്മാക്കുന്ന് പാലത്തിനുസമീപം പുഴയിൽനിന്ന് വെള്ളം കയറി രണ്ട്‌ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.

മണി ഹരിദാസൻ, ശകുന്തള എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിയത്. മാക്കൂട്ടത്തുനിന്ന് മൂന്ന് കുടുംബങ്ങളെ മാറ്റി.

മാക്കൂട്ടം ലിമിറ്റിന് സമീപം സാദിഖിന്റെ വീടിന് നാശനഷ്ടം സംഭവിച്ചു. വീട്ടിലുള്ളവരെ ബന്ധുവീട്ടിലേക്ക് മാറ്റി. മമ്പറത്തെ സി.ശ്രീഷ്നയുടെ കിണറിന്റെ ആൾമറയും കൈവരിയും തകർന്നു.

കുളിമുറിയുടെ ചുമരിന് വിള്ളൽ വീണു. മമ്പറത്തെ കെ.ജബ്ബാറിന്റെ കിണർ ഇടിഞ്ഞു. കിണറിനടുത്ത് വിള്ളൽ വന്നതിനാൽ കുടുംബത്തെ മാറ്റി.

ബാലത്തിൽ വീട്ടിൽ വെള്ളം കയറി സി.കെ. നഫീസയേയും കുടുംബത്തേയും മാറ്റി. തലായിയിലെ ഹരീന്ദ്രനാഥിനെയും കുടുംബത്തേയും മാറ്റിത്താമസിപ്പിച്ചു.