കോറോം : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കോറോം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കാനായി പെട്രോൾ പമ്പിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. പയ്യന്നൂർ ബ്ലോക്ക്‌ കോൺഗ്രസ് സെക്രട്ടറി പ്രശാന്ത് കോറോം ഉദ്‌ഘാടനംചെയ്തു. എം.വി.ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. അഡ്വ. മുരളി പള്ളത്ത്, കെ.വി.മോഹനൻ, ടി.വി.പുഷ്പവല്ലി, കെ.പ്രേമൻ എന്നിവർ സംസാരിച്ചു.