മാതമംഗലം : വോളിബോൾ പരിശീലനരംഗത്ത് പ്രവർത്തിക്കുന്ന തൃശ്ശൂർ പേരമംഗലം ശ്രീദുർഗാവിലാസം ഹയർ സെക്കൻഡറി സ്കൂളിന്റെ ശ്രീദുർഗാ വിലാസം വോളിബോൾ അക്കാദമി 2021-22 അധ്യയനവർഷത്തേക്ക് പ്രതിഭകളെ ക്ഷണിക്കുന്നു. 18-ന് 9.30-ന് പേരൂൽ റെഡ്സ്റ്റാർ പാറത്തോട് ഗ്രൗണ്ടിലാണ് കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ്. 7, 8, 9, 10 ക്ലാസുകളിലെ ആൺകുട്ടികൾക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കുന്നവർക്ക് താമസം, ഭക്ഷണം, പഠനം എന്നിവ സൗജന്യമായിരിക്കും. വിദ്യാർഥികൾ സ്പോർട്സ് കിറ്റ്, ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, സ്പോർട്സ് മികവ് സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ക്യാമ്പ്. ഫോൺ: 9961277660.