വട്ടിയാംതോട് : വേനൽമഴയിലും കാറ്റിലും വട്ടിയാംതോട് മേഖലയിൽ കൃഷിനാശമുണ്ടായി. ചിരങ്കരിയിലെ കൊടിയംകുന്നേൽ രാരിച്ചന്റെ നൂറിലധികം കുലച്ച നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി.

ഒട്ടേറെ കർഷകരുടെ വാഴ, റബ്ബർ, മരച്ചീനി, കശുമാവ് കൃഷി നശിച്ചു.

നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി.സി.ഷാജി സന്ദർശിച്ചു. കർഷകൾക്ക് അടിയന്തരസഹായം ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.