കൂത്തുപറമ്പ് : കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ന്യൂമമ്പറത്തെ വളവിൽ വന്നടിഞ്ഞ കല്ലും മണ്ണും സന്നദ്ധപ്രവർത്തകർ നീക്കംചെയ്തു. വാഹനങ്ങളുടെ അപകടസാധ്യത മുൻകൂട്ടി കണ്ട വാർഡ് അംഗം പി.കെ.ഇന്ദിര സന്നദ്ധ പ്രവർത്തകരോട് സഹായമഭ്യർത്ഥിക്കുകയായിരുന്നു. സി.ബിനീഷ്, പി.കെ.അനിൽകുമാർ, എം.സന്തോഷ്, സി.സുജേഷ്,സജിൻ പനോളി, കെ.രമ്മീഷ്, എം.സുബീഷ്, സി.ഷനോജ് കുമാർ, എം.കെ.സത്യപാലൻ, കെ.രജീഷ് തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു.