ഇരിട്ടി : മലയോരമേഖലയിലെ ആദിവാസി കോളനികളിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 16-ന് ഉന്നതതല അവലോകനയോഗം നടക്കും. സണ്ണി ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ട പ്രകാരമാണ് കളക്ടർ പട്ടികജാതി-പട്ടികവർഗവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി അവലോകനയോഗം ചേരുന്നത്. ആറളംഫാം ആദിവാസി പുനരധിവാസ മേഖലയിലും സമീപ കോളനികളിലുമെല്ലാം രോഗവ്യാപനം രൂക്ഷമാണ്.