ചക്കരക്കല്ല് : പൊതുപ്രവർത്തകനും കോൺഗ്രസ് അഞ്ചരക്കണ്ടി മണ്ഡലം നിർവാഹകസമിതി അംഗവുമായ പലേരിയിലെ മുത്താറിച്ചാൽ ഹൗസിൽ കോരമ്പേത്ത് വിശ്വനാഥന്റെ നിര്യാണത്തിൽ അനുശോചിച്ചു. യോഗത്തിൽ കെ.പി.ജയാനന്ദൻ അധ്യക്ഷതവഹിച്ചു. കെ.കെ.ജയരാജൻ, സജേഷ് പൊയിൽ, എം.കെ.അബ്ദുൾഖാദർ, എ.എം.രമേശൻ, വത്സരാജ്, വി.മധുസൂദനൻ എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി.കെ.രാഗേഷ്, ഡി.സി.സി. ഭാരവാഹികളായ സി.രഘുനാഥ്, കെ.സി.മുഹമ്മദ് ഫൈസൽ, എം.കെ.മോഹനൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

കുറ്റ്യാട്ടൂർ : കവിയും ചെറുശ്ശേരി സാഹിത്യവേദി വൈസ് പ്രസിഡന്റും പെൻഷനേഴ്‌സ് യൂണിയൻ കുറ്റ്യാട്ടൂർ സാഹിത്യവേദി രക്ഷാധികാരിയുമായിരുന്ന എൻ.കെ.കൃഷ്ണന്റെ നിര്യാണത്തിൽ കെ.എസ്.എസ്.പി.യു. കുറ്റ്യാട്ടൂർ യൂണിറ്റ് അനുശോചിച്ചു. പ്രസിഡന്റ് കെ.പദ്‌മനാഭൻ അധ്യക്ഷതവഹിച്ചു. പി.വി. രാഘവൻ നമ്പ്യാർ, കെ.ഗോവിന്ദൻ, വി.മനോമോഹനൻ, പി.പി.രാഘവൻ, വി. രമാദേവി എന്നിവർ സംസാരിച്ചു.

കണ്ണൂർ : മരക്കാർകണ്ടി യുവജന വായനശാലയുടെ സെക്രട്ടറിയും ലൈബ്രറി കൗൺസിൽ മുൻ താലൂക്ക് കമ്മിറ്റി അംഗവുമായിരുന്ന കെ.ചന്ദ്രന്റെ നിര്യാണത്തിൽ വായനശാല യോഗം അനുശോചിച്ചു. ഇ.കെ.സിറാജ് അധ്യക്ഷതവഹിച്ചു. പി.കെ.ബൈജു, കെ.ഷഹറാസ്, ആർ.സുനിൽകുമാർ, ടി.വി.നാരായണൻ, ജനു ആയിച്ചാൻകണ്ടി, ദീപ്തി തയ്യിൽ, എം.എസ്.ഉമ്മർ, പേഴ്സി ഗോവിയസ്, എ.പ്രവീൺ എന്നിവർ സംസാരിച്ചു.