പേരാവൂർ : ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി മുരിങ്ങോടിയിലെ രണ്ട് കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനസൗകര്യത്തിന് മൊബൈൽ ഫോണുകൾ നൽകി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു. വാർഡംഗം വി.എം.രഞ്ജുഷ അധ്യക്ഷത വഹിച്ചു.

കെ.കെ.വിജയൻ, എസ്.കെ.ഇസ്മായിൽ, പി.പി.അലി, കാദർ, അരിപ്പയിൽ മമ്മൂട്ടി, അബ്ദുറഹിമാൻ, സാജിർ, ആകാശ്, അഫ്‌സൽ എന്നിവർ പങ്കെടുത്തു.