കൂത്തുപറമ്പ് : കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവാസിയായ സി.കെ.റിയാസ് ദൃശ്യ നരവൂരിന് നൽകിയ പ്രതിരോധ കിറ്റുകൾ ഐ.ആർ.പി.സി.ക്കും നഗരസഭക്കും കൈമാറി. 500 പി.പി.ഇ. കിറ്റുകളും 3000 സർജിക്കൽ മാസ്കുമാണ് നൽകിയത്. ഐ.ആർ.പി.സി.ക്ക് വേണ്ടി ഉപദേശകസമിതി ചെയർമാൻ പി.ജയരാജനും നഗരസഭക്ക് വേണ്ടി ചെയർപേഴ്‌സൺ വി.സുജാതയും സൗത്ത് ലോക്കൽ ഗ്രൂപ്പിന് വേണ്ടി കൺവീനർ എ.ബിജുമോനും കിറ്റ് ഏറ്റുവാങ്ങി. ദൃശ്യയുടെ പ്രസിഡന്റ്‌ വി.പി.സജീന്ദ്രൻ, സെക്രട്ടറി ടി.ലതേഷ്, കെ.പി.സിജിനിത്ത്, എ.വിപിൻ, കെ.പി.സനത്ത് ആർ.ഹേമലത തുടങ്ങിയവർ ചേർന്ന് കിറ്റ് കൈമാറി. എൻ.വാസു അധ്യക്ഷനായി.